Type Here to Get Search Results !

Bottom Ad

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്;എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥി

കോട്ടയം: (www.evisionnews.co)ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ ഉറച്ചെന്നാണ് സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തന്ത്രങ്ങളൊരുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമായാണു കോണ്‍ഗ്രസ് കാണുന്നത്.ചെങ്ങന്നൂരില്‍ എം. മുരളിയെ നിര്‍ത്തിയാലാണു ജയസാധ്യതയെന്നും ബിജെപിക്കു കിട്ടാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ മുരളിക്കു ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണു വിവരം. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ അനുമതിയും കേരള നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.


എം മുരളി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് മുരളി. എ ഗ്രൂപ്പിലെ ശക്തമായ ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ നോമിനിയായ മുരളിക്ക് എന്‍ എസ് എസ്സിന്റെയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുന്‍ എംഎല്‍എയായ പിസി വിഷ്ണുനാഥ് പിന്മാറിയതോടെയാണ് മുരളിക്ക് നറുക്ക് വീണത്.നാലു തവണ മാവേലിക്കര എംഎല്‍എയായിരുന്ന മുരളി യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ കൂടിയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad