കാസര്‍കോട് (www.evisionnews.co): ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യത്യസ്തമായ പ്രവര്‍ത്തങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന വി കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണം സംഘടിപ്പിക്കാന്‍ നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നായന്മാര്‍മൂലയിലെ ആലംപാടി റോഡിലുള്ള ശുക്രിയ കോമ്പൗണ്ടില്‍ നടന്ന യോഗം പള്ളി മുദരിസ് ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി ഉദ്ഘടനം ചെയ്തു.
തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നിര്‍ധനരായ രോഗികള്‍ക്ക് ഒരു കൈതാങ്ങ് എന്ന നിലയില്‍ ഏര്‍പ്പെടുത്തിയ പ്രവിലേജ് കാര്‍ഡിന്റെ പ്രകാശനം മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത്, വി കെയര്‍ രക്ഷാധികാരി പി.പി ഉമ്മര്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി ബഷീര്‍ ഹാജി ജമാഅത്ത് വൈസ് പ്രസിഡണ്ട് ശുക്രിയ അബൂബക്കര്‍ ഹാജി, വാര്‍ഡ് മെമ്പര്‍ എന്‍.എ താഹിര്‍, നെക്കര അബൂബക്കര്‍ ഹാജി, എന്‍.യു അബ്ദുല്‍ സലാം, എം. അബ്ദുല്‍ ലത്തീഫ്, ബീരാന്‍ മുഹമ്മദ്. നാസ്‌ക് പ്രസിഡണ്ട് എന്‍.എം ഹാരിസ്, എ.എല്‍ അസ്ലം ഖാദര്‍ പാലോത്ത് പ്രസംഗിച്ചു. അന്‍വര്‍ സ്വാഗതവും ബഷീര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments