കൊച്ചി: (www.evisionnews.co)നഗരത്തില്‍ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് ഷീ ലോഡ്ജ് വരുന്നു. നഗരസഭയാണ് ബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുന്നത്. ദിനം പ്രതി ഏറെ സ്ത്രീകള്‍ എത്തുന്ന എറണാകുളത്ത് ഹോസ്റ്റലുകളില്‍ സൗകര്യം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.ഈ സാഹചര്യം കണക്കിലെടുത്ത് ലോഡ്ജ് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. നഗരസഭയും കുടുംബശ്രീയും ചേര്‍ന്നായിരിക്കും ഷീ ലോഡ്ജ് നടപ്പിലാക്കുക. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒരു രാത്രി താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജ് നടപ്പിലാക്കുന്നത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു ദിവസം വരെ സ്ത്രീകള്‍ക്ക് ഇവിടെ താമസിക്കാം. തുച്ഛമായ വാടകയില്‍ താമസവും ഭക്ഷണവും ലഭിക്കും.
ഷീ ലോഡ്ജിന്റെ ബുക്കിങ്, ഹൗസ് കീപ്പിങ്, ഓഫീസ് നിര്‍വഹണം, ഭക്ഷണ വിതരണം തുടങ്ങി എല്ലാ കാര്യങ്ങളും കുടുംബശ്രീ തൊഴിലാളികളാണ് നടപ്പിലാക്കുക. ഷീ ലോഡ്ജ് സ്ഥാപിക്കാനുള്ള ആലോചനയുടെ ആദ്യ പടി സ്ഥലം കണ്ടെത്തലാണ്. കൊച്ചിയില്‍ വാടകയ്ക്ക് കെട്ടിടം കണ്ടെത്തുക ബുദ്ധിമുട്ടാണ്. കച്ചേരിപ്പടിയിലെ നഗരസഭ കെട്ടിടമാണ് ഇതിനായി ആലോചിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും.
ഷീ ലോഡ്ജ്
ജോലി സംബന്ധമായി മറ്റെല്ലാ ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനു സ്ത്രീകള്‍ കൊച്ചിയിലും എറണാകുളത്തിന്റെ മറ്റു ഭാഗങ്ങളിലുമായി ജോലി ചെയ്യുന്നുണ്ട്. ഇവര്ക്കു കൈത്താങ്ങായേക്കും ഷി ലോഡ്ജുകള്‍. നാലു കോടി രൂപയും മന്ത്രി ഷീ ലോഡ്ജുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യങ്ങളുളളതായിരിക്കും ഷീ ലോഡ്ജുകള്‍.ഷീ ലോഡ്ജുകള്‍ തമ്മില്‍ പരസ് പരം ബന്ധമുണ്ടായിരിക്കും.ഓണ്‍ലൈനായി ബുക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.അത്യാവശ്യമുള്ള സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവു ഭക്ഷണം കഴിക്കാന്‍ കാന്റീനും ഉണ്ടായിരിക്കും,
Post a Comment
0 Comments