Type Here to Get Search Results !

Bottom Ad

ആധാര്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാന്‍ ലാമിനേറ്റ് ചെയ്താല്‍ പണി കിട്ടും!


ന്യൂഡല്‍ഹി (www.evisionnews.co): ആധാര്‍ കാര്‍ഡ് ഭംഗിയായി സൂക്ഷിക്കാന്‍ ലാമിനേറ്റ് ചെയ്തു സൂക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ലാമിനേറ്റ് ചെയ്തു നല്‍കി പണം തട്ടുന്നവര്‍ സജീവമെന്ന് മുന്നറിയിപ്പു നല്‍കി. ആധാര്‍ കേടുപാടു പറ്റാതിരിക്കാനെന്ന പേരില്‍ ഇത്തരത്തില്‍ ലാമിനേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സവിശേഷ തിരിച്ചറിയല്‍ അഥോറിറ്റി (യുഐഡിഎഐ). ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക് പ്രതലത്തില്‍ അച്ചടിക്കുന്നതിനും ലാമിനേറ്റ് ചെയ്യുന്നതിനും 50 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കുന്നുണ്ട്.

എന്നാല്‍ കാര്‍ഡ് കൈമാറുമ്‌ബോള്‍ ആധാര്‍ നമ്ബര്‍ ഉള്‍പ്പെടെയുള്ളവ അനാവശ്യമായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. കാര്‍ഡിനു കേടുപാടു പറ്റുമെന്നതിനാല്‍ ലാമിനേറ്റ് ചെയ്യേണ്ടതില്ല. വെബ്‌സൈറ്റില്‍നിന്നു ലഭിക്കുന്ന ആധാര്‍ കാര്‍ഡോ മൊബൈല്‍ ആധാറോ എല്ലാം ഇതിനു പകരം ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അഥോറിറ്റി വെബ്‌സൈറ്റില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പ്രിന്റ് പോലും യഥാര്‍ഥ ആധാര്‍ കാര്‍ഡിനു സമാനമാണെന്നും അധികൃതര്‍ പറഞ്ഞു.

സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് എന്നൊന്നില്ലെന്നും പി.വി സി പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിറ്റി അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നതു വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യുആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്. ഇതിലെ വിവരം ചോരാനും ഇടയാകും. ആധാര്‍ കാര്‍ഡ് നഷ്ടപെടുകയാണെങ്കില്‍ വെബ് സൈറ്റില്‍ നിന്നു വീണ്ടും അതു ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റ് ഔട്ട് ആധാര്‍ ആയി എവിടെയും അംഗീകരിക്കും. ചില സ്ഥലങ്ങളില്‍ 50 രൂപ മുതല്‍ 300 രൂപ വരെ വാങ്ങി പലരും ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കി നല്‍കുന്നുണ്ട്. തട്ടിപ്പ് സംഘമാണ് ഇതിനു പിന്നില്‍. ഇത് കുറ്റകരമാണ്. ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക്, പി.വി സി ലാമിനേഷന്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും 2006ലെ ആധാര്‍ ആക്റ്റ് പ്രകാരവും നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad