Type Here to Get Search Results !

Bottom Ad

50 ലക്ഷം തട്ടിയെടുത്തെന്ന് പരാതി: പി.വി അന്‍വറിനെതിരായ അന്വേഷണം മംഗളൂരുവിലേക്ക്


മംഗളൂരു (www.evisionnews.co): ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു പി.വി. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം മംഗളൂരുവിലേക്ക്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മഞ്ചേരിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണത്തിനായി മംഗളൂരുവിലേക്ക് പോകുന്നത്.

മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ചു പരാതിയുടെ നിജസ്ഥിതി അറിയാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്റെയും രജിസ്ട്രേഷന്‍ രേഖകളും ലൈസന്‍സും സംഘം പരിശോധിക്കും. മംഗളൂരുവിലെ തെളിവെടുപ്പിനുശേഷം അന്‍വറിനെ ചോദ്യം ചെയ്യണമോ എന്ന കാര്യം തീരുമാനിക്കും.

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സലീം പരാതി നല്‍കിയത്. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ കെ. ഈസ്റ്റേണ്‍ എന്ന ക്രഷര്‍ യൂണിറ്റ് നടത്തുന്നുവെന്നാണ് എംഎല്‍എ തന്നെ വിശ്വസിപ്പിച്ചത്. 2012 ലാണ് ഇടപാട് നടന്നത്. പിന്നീട് ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരിച്ചു ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും സലീം പരാതിയില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad