മൊഗ്രാൽ : (www.evisionnews.co)കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയുള്ള ആക്രമണത്തിനെതിരെ എം. എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി മെഴുക്തിരി കത്തിച്ചു പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.
ഗ്രന്ഥാലയം രക്ഷാധികാരി സിദ്ദിഖ് അലി മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി. കെ അൻവർ, അഹമ്മദ് അലി കുമ്പള, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്‌കോ മുഹമ്മദ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ആരിഫ് ടി. വി, അഷ്‌റഫ് കടവത്ത് കെ. എം മൊയ്‌ദീൻ, ആരിഫ് നാങ്കി, ഹാഷിർ മൊഗ്രാൽ, അൻസാഫ്, സക്വാൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി നുഹ്മാൻ സ്വാഗതവും ഫവാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
Post a Comment
0 Comments