കോഴിക്കോട്:(www.evisionnews.co)കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജെഡിടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബഡ്‌സ് കലോത്സവത്തില്‍ മൂന്നാംസ്ഥാനത്തിന്റെ തിളക്കവുമായി കാസര്‍കോട് ജില്ലാം ടീം. കലോത്സവത്തില്‍ പതിനേഴ് പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ നിന്നുമായി 13 വിദ്യാര്‍ത്ഥികളാണ് സ്റ്റേജ്-സ്റ്റേജിതര മത്സരത്തില്‍ മാറ്റുരച്ചത്. ആക്ഷന്‍ സോങ്ങില്‍ തണല്‍ ബഡ്‌സ് സ്‌കൂള്‍ ടീം മുളിയാറിന് ഒന്നാംസ്ഥാനവും,വ്യക്തിഗത മത്സരങ്ങളായ പെയിന്റിങില്‍ കള്ളാര്‍ ചാച്ചാജി സ്‌കൂളിലെ സതീഷ് കുമാറിന് ഒന്നാംസ്ഥാനവും ,സിനിമാഗാന മത്സരത്തില്‍ മുളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂളിലെ ഉണ്ണികൃഷ്ണന്‍ മൂന്നാംസ്ഥാനവും മിമിക്രി മത്സരത്തില്‍ പുല്ലൂര്‍-പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ മുഹഷിര്‍ മൂന്നാംസ്ഥാനവും നേടി. കലോത്സവത്തില്‍ 31 പോയന്റുമായി എറണാകുളം ജില്ല ഓവറോള്‍ കിരീടവും ,19 പോയന്റുമായി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ സമ്മാനിച്ചു.
കുടുംബശ്രീ ബഡ്‌സ് കലോത്സവം: വിജയത്തിളക്കവുമായി കാസര്‍കോട്
20:07:00
0

Post a Comment
0 Comments