Type Here to Get Search Results !

Bottom Ad

സംഘര്‍ഷത്തിന് വഴിയൊരുക്കമെന്ന് റിപ്പോര്‍ട്ട്: എസ്.ഡി.പി.ഐ യൂണിറ്റി മാര്‍ച്ചിന് അനുമതി നിഷേധിച്ചേക്കും


കാസര്‍കോട് (www.evisionnews.co): ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട്ട് നടത്താനിരുന്ന യൂണിറ്റി മാര്‍ച്ചിന് അനുമതി നിഷേധിച്ചേക്കുമെന്ന് സൂചന. കാസര്‍കോടിന്റെ പ്രത്യേക സാചര്യം കണക്കിലെടുത്ത് റൂട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമെ മാര്‍ച്ചിന് അനുമതി നല്‍കാനാവൂ എന്ന് ജില്ലാ പോലീസ് മേധാവി ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കറന്തക്കാട് അടക്കമുള്ള റൂട്ടുകളാണ് മാര്‍ച്ചിന് വേണ്ടി സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സംഘടന ആവശ്യപ്പെട്ട റൂട്ടുകള്‍ ഉള്‍പ്പെടുത്തി മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും ഇത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗവും പോലീസ് വൃത്തങ്ങളും പറയുന്നത്. 

എസ്.ഡി.പി.ഐ മാര്‍ച്ച് ജില്ലയില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി അനിശ്ചിതത്വത്തിലായിരിക്കുന്നത്. കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലാണ് ഫെബ്രുവരി 17ന് മാര്‍ച്ച് നടത്താന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. കാസര്‍കോടിന് പുറമെ തിരൂര്‍, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലാണ് മാര്‍ച്ച് തീരുമാനിച്ചത്. നേരത്തെ തന്നെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഉള്‍പ്പടെ മാര്‍ച്ചുകള്‍ക്കും റാലികള്‍ക്കും സംസ്ഥാനത്ത് വിലക്കുണ്ട്. ഫ്രീഡം പരേഡിന് വിലക്കേര്‍പ്പെടുത്തി 2012ല്‍ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ദിനാചരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാര്‍ച്ചിന് അനുമതി നിഷേധിച്ചേക്കാവുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad