കാഞ്ഞങ്ങാട് (www.evisionnews.co): കോട്ടച്ചേരി മേല്‍പാല നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങി. മേല്‍പാലം കടന്നുപോകുന്ന ഭാഗങ്ങളിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. ആറുകോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഓടുമേഞ്ഞ കെട്ടിടങ്ങളും പൊളിച്ചു നീക്കും. ഇതിനു പുറമെ പമ്പു ഹൗസുകളും നീക്കം ചെയ്യുന്നുണ്ട്. 2.82 ലക്ഷത്തിനാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഒരുമാസം കൊണ്ട് കെട്ടിടങ്ങള്‍ പണി തീര്‍ക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ കരാര്‍ നീട്ടി നല്‍കുവാനായി കരാറുകാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേല്‍പാലം തുടങ്ങുന്ന കോട്ടച്ചേരി സംസ്ഥാന പാതയ്ക്കരികിലെ ആസ്‌ക കെട്ടിടം മുതല്‍ പാലം അവസാനിക്കുന്ന മാങ്കുല്‍ അസൈനാറിന്റെ വീട് ഉള്‍പ്പടെയുള്ള കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. നേരത്തെ 5,47,3530 രൂപയ്ക്കാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ വിളിച്ചത്. എന്നാല്‍ ഇത്രയും ഭീമമായ തുകയ്ക്ക് ടെണ്ടറിന് ആരും മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് 2.82 ലക്ഷം രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയത്. മേല്‍പാല നിര്‍മാണത്തിനായി 13.90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമായാല്‍ കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളയവല്‍, ബല്ലാക്കടപ്പുറം അടക്കമുള്ള തീരദേശങ്ങളിലേക്കുള്ള യാത്ര പ്രശ്നത്തിന് പരിഹാരമാവും.
Post a Comment
0 Comments