കളിച്ചത് 10 മാച്ചുകള്‍ അടിച്ചത് 4 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യന്‍ നായകന്റെ പ്രകടനമാണിത്. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ട്വന്‍റി 20യും കളിച്ച് താരമിതുവരെ സ്വന്തമാക്കിയത് 870 റണ്‍സ്. 1000 തികയാന്‍ 130 റണ്‍സ് മാത്രം ബാക്കി. ടൂര്‍ണ മെന്റിൽ താരത്തിന്റെ ബാറ്റില്‍ നിന്നും ഇത്വരെ ഒഴുകിയത് ഏഴ് സിക്സും 91 ബൗണ്ടറികളും.
വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം വിവിയൻ റിച്ചാര്‍ഡ്സ് ആണ് ഇതിന് മുൻപ് ഒരു വിദേശ ടൂര്‍ണമന്റിൽ 1000 റണ്‍സ് സ്കോര്‍ ചെയ്തത്. 1976ലായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. അന്ന് ടെസ്റ്റില്‍ 829 റണ്‍സും ഏകദിനങ്ങളില്‍ 216 റണ്‍സും നേടി 1045 റണ്‍സുമായായിരുന്നു റിച്ചാര്‍ഡ്സ് നാട്ടിലേക്ക് മടങ്ങിയത്.
രണ്ട് ട്വന്‍റി20 ബാക്കി നില്‍കെ കോഹ്‌ലി റിച്ചാര്‍ഡ്സിന്റെ റെക്കോര്‍ഡ് മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. മൂന്ന് ടെസ്റ്റുകളില്‍ നിന്നായി ഒരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അടക്കം 286 റണ്‍സും ആറ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 558 റണ്‍സുമാണ് കോഹ്‌ലി നേടിയത്. ട്വന്‍റി20 യില്‍ 26 റണ്‍സും ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു.
ആസ്ത്രലിയന്‍ ഇതിഹാസം ഡോണള്‍ഡ് ബ്രാഡ്മാന് ഇംഗ്ലണ്ട് ടൂറില്‍ 974 റണ്‍സെടുത്തിരുന്നു. ഇൗ റെക്കോര്‍ഡ് തകരാന്‍ ഇനി കോഹ്ലിക്ക് 74 റണ്‍സ് കൂടി മതിയാവും.
Post a Comment
0 Comments