കോഴിക്കോട്: (www.evisionnews.co)മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് കേസില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. മകന് യാത്രാവിലക്ക് ഇല്ലെന്ന കോടിയേരിയുടെ പ്രസ്താവന ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞതോടെ പൊളിഞ്ഞെന്നും ബഹനാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മകന്‍ ബിനോയ് കോടിയേരി നിരപരാധിയാണെന്നും മകന് ദുബൈയില്‍ യാത്രാവിലക്ക് ഇല്ല എന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ അവകാശവാദങ്ങള്‍ ബിനോയ് കോടിയേരിയെ ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് യാത്ര തടഞ്ഞതോട് കൂടി പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, ഇതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണം.
Post a Comment
0 Comments