കൊച്ചി (www.evisionnews.co): കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുമരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായി എത്തിച്ച ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കാണ് പൊട്ടിത്തെറിച്ചത്. കപ്പലിനുള്ളില്‍ രണ്ടുപേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സുരക്ഷാ വീഴ്ച്ചയെന്നാണ് വിലയിരുത്തല്‍.
വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി ഗവിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണിയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.