കൊച്ചി: കൊച്ചിയില്‍ വന്‍ലഹരിമരുന്നു വേട്ട. വിപണിയില്‍ മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ എം ഡി എം എ(3,4 മെതിലീന്‍ ഡയോക്‌സി മെതാംഫെറ്റമൈന്‍)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. നെടുമ്പാശേരി ഭാഗത്തുനിന്നുമാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ വരുന്ന ലഹരിവസ്തു നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
അതോടെ കേരളം കേന്ദ്രീകരിച്ച് എം ഡി എം എ വിപണനം നല്‍കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് ഇന്ന് ഇത്രയും വലിയ ലഹരിമരുന്നു വേട്ട എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയത്.
Post a Comment
0 Comments