ദോഹ (www.evisionnews.co): കെ.എം.സി.സി ഖത്തര്‍ പ്രഥമ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ മമ്മുറയിലുള്ള ലുഖ്മാന്‍ റസിഡന്‍സിയില്‍ നടന്നു. ബഷീര്‍ ചാലക്കുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക, ഖജാഞ്ചി ഹാരിസ് ഏരിയാല്‍, അലി ചേരൂര്‍, റഫീഖ് കുന്നില്‍, ഷംസുദീന്‍ ടി.എം, മുഹമ്മദ് കുഞ്ഞി കടവത്ത്, സെക്രട്ടറി സാബിത്ത് തുരുത്തി സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ സെക്രട്ടറി ബഷീര്‍ ചെങ്കള, അബ്ദുല്ല ടി.എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരാവാഹികള്‍: ഫൈസല്‍ ഫില്ലി (പ്രസി), ഷാഫി മാടന്നൂര്‍, മുഹമ്മദ് ജാഫര്‍ പള്ളം, ബഷീര്‍ സ്രാങ്ക്, അഷ്‌റഫ് കുളത്തുംകര (വൈസ് പ്രസി), ഷഫീഖ് ചെങ്കളം (ജന. സെക്ര), സാബിത്ത് തുരുത്തി, സിദ്ദീഖ് സര്‍ഖി, ഷാക്കിര്‍ കാപ്പി, ഷംനാസ് (സെക്ര), ബഷീര്‍ കെ.എഫ്.സി (ട്രഷ).
Post a Comment
0 Comments