ബദിയടുക്ക: (www.evisionnews.co) നിര്‍ദ്ധന കുടുംബത്തിന്‍റെ ചികിത്സയ്ക്കായി ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ധന സഹായം നൽകി. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലെ മക്കള്‍ പോലും ഇല്ലാത്ത നിര്‍ദ്ധനരായ ഭാര്യയും ഭര്‍ത്താവും മാത്രം അടങ്ങുന്ന രോഗികള്‍ക്കാണ് ഈ സഹായം എത്തിച്ചത്.ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കാരുണ്യ പ്രവര്‍ത്തനമാണിത്. മലയോര മേഖലകളില്‍ സേവനം ചെയ്യുന്നതിന്ന് വേണ്ടി ബദിയടുക്ക ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായ് കൈകോര്‍ത്ത് കൊണ്ട് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശ്രയ ആംബുലന്‍സ് കഴിഞ്ഞവാരം നല്‍കിയതാണ് കമ്മിറ്റിയുടെ ഒന്നാമത്തെ കാരുണ്യപദ്ധതി.
കെ എം സി സി പഞ്ചായത്ത് കമ്മിറ്റി ജനഃസെക്രട്ടറി എം എസ് ഹമീദ്, മുസ്ലിം ലീഗ് നേതാക്കളായ മാഹിന്‍ കേളോട്ട്,എം എസ് മൊയ്തീന്‍,അന്‍വര്‍ ഓസോണ്‍,ബദറുദ്ദീന്‍ മാഷ്,അബ്ദുല്ല ചെര്‍ക്കള,മൊയ്തീന്‍ കുട്ടി പെരഡാല,ഇബ്രാഹിം മൂക്കംപാറ,അസീസ് പെരഡാല,മൊയ്തീന്‍ പയ്യലടുക്ക,തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്.
Post a Comment
0 Comments