അബുദാബി: (www.evisionnews.co)കെ എം സി സി അബുദാബി കാസർകോട് മണ്ഡലം ജനറൽ കൗൺസിൽ 23 ന് വെള്ളിയാഴിച്ച വൈകീട്ട് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേരും. യോഗത്തിൽ മെമ്പർഷിപ്പ് അടിസ്‌ഥാനത്തിലുള്ള 2018-2021 വർഷത്തേക്കുള്ള പുതിയ കമിറ്റി നിലവിൽ വരും. ജില്ല, സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.ഇത് സംബന്ധിച്ച് നടന്ന യോഗം ഹനീഫ പടീഞ്ഞാർ മൂല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആദൂർ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മഞ്ചേശ്വരം ട്രയിൻ ദുരന്തത്തിൽ മരണപെട്ടെവർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ശിഹാബ് തളങ്കര, ഷാഫി നാട്ടക്കൽ, അഷ്റഫ് ബദിയഡുക്ക, ബഷീർ ബളിഞ്ചം, മുഹമ്മദ് ആലംപാടി, ഷരീഫ് കാനക്കോട്, അബ്ദുല്ല പൈക്ക, നൗഷാദ് മാര, അബ്ബാസ് മായിപ്പാടി, സലീം ചൗക്കി, ഷരീഫ് പള്ളത്തടുക്ക, സമീർ തായലങ്ങാടി, ലത്തീഫ് പട്ള തുടങ്ങിയവർ സംബന്ധിച്ചു.അസീസ് ആറാട്ട് കടവ് സ്വാഗതവും നിസാർ കല്ല കൈ നന്ദിയും പറഞ്ഞു.
Post a Comment
0 Comments