കാസര്‍കോട്:(www.evisionnews.co) ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ബദിയടുക്കയും സംയുക്തമായി നല്‍കുന്ന ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന എട്ടോളം ഗ്രാമപഞ്ചായത്തിലെ മുസ്ലിം ലീഗ് കമ്മിറ്റികള്‍ സംയുക്തമായി ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന മലയോര സമ്മേളന വേദിയിലാണ് ചടങ്ങ് നടന്നത്.
ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട, ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ഗോളിയടുക്ക, ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍,വൈസ് പ്രിസഡണ്ടുമാരായ മുനീര്‍ ബീജന്തടുക്ക, സിദ്ദീഖ് കാട്മന, അസീസ് ചിമ്മിലടുക്ക, മുന്‍ ട്രഷറര്‍ എം.സ് മൊയ്തീന്‍,തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
യാത്രാക്ലേശം നേരിടുന്ന മലയോര മേഖലകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായിരുന്നു ഈ മേഖലകളില്‍ സേവനത്തിനായി ആംബുലന്‍സ് സേവനം. നാലുമാസങ്ങള്‍ക്ക് മുമ്പ് പുനഃസംഘടിപ്പിച്ച കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ കാരുണ്യ പദ്ധതിയായി പ്രഥമ പരിഗണന നല്‍കികൊണ്ട് ശിഹാബ് തങ്ങള്‍
ചാരിറ്റബിള്‍ ട്രസ്റ്റിനോടൊപ്പം ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.

Post a Comment
0 Comments