Type Here to Get Search Results !

Bottom Ad

പടിക്കുപുറത്ത് നില്‍ക്കാന്‍വയ്യ: മുന്നണി പ്രവേശത്തില്‍ പിള്ളക്ക് അതൃപ്തി


കൊല്ലം (www.evisionnews.co): മുന്നണി പ്രവേശനം വൈകുന്നതിന്റെ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള. ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നതു കേരള കോണ്‍ഗ്രസ് (ബി)ക്കു പതിവുള്ളതല്ല. പ്രശ്‌നം പരിഹരിച്ചാലേ പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാന്‍ പറ്റൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണി പ്രവേശനത്തെപ്പറ്റി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. 'പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയുംവേഗം മുന്നണി പരിഹരിക്കുമെന്നാണു വിശ്വാസം.' അദ്ദേഹം പറഞ്ഞു.

സി.പി.ഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു. എന്തു ധാരണയിലാണ് യു.ഡി.എഫ് വിട്ടതെന്നും പിള്ള പറഞ്ഞു. മുന്നണിയില്‍ എടുക്കാമെന്ന ധാരണയിലാണ് യു.ഡി.എഫ് വിട്ടത്. രണ്ടു മൂന്ന് സീറ്റുകളില്‍ എല്‍.ഡി.എഫിന്റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad