തിരുവനന്തപുരം (www.evisionnews.co): ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് നികുതി ഇനത്തില്‍ വലിയ നേട്ടം. ഇന്ധന നികുതി വരുമാനമായി സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ ലഭിച്ചത് 640 കോടിരൂപ. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 18കോടി രൂപയാണ് അധികമായി ലഭിച്ചത്.
കഴിഞ്ഞവര്‍ഷം ആഗസ്തിന് ശേഷം ലഭിക്കുന്ന ഉയര്‍ന്ന തുകയാണിതെന്ന് ജി.എസ്.ടി സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ധനവില ദിവസേന കൂടുന്നതിനാല്‍ ഫെബ്രുവരി മാസത്തില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
എക്‌സൈസ് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഇന്ധന നികുതിയാണ്. ഇക്കാരണത്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനവഴി സര്‍ക്കാരിനു ലഭിക്കുന്ന നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിലവര്‍ധന സാധാരണക്കാര്‍ക്ക് ക്ലേശമുണ്ടാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വരുമാനത്തിനു ഗുണകരമാണെന്നാണ് ധനമന്ത്രി ടി.എം തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.
Post a Comment
0 Comments