Type Here to Get Search Results !

Bottom Ad

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തള്ളി മുഖമന്ത്രി


കണ്ണൂര്‍ (www.evisionnews.co): ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ സര്‍ക്കാര്‍ തള്ളുന്നുവെന്ന് മുഖ്യമന്ത്രി. അതിന്റെ ആവശ്യം ഇപ്പോഴില്ല. പതിനാലാം നിയമസഭയുടെ പത്താം സെഷനിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് കണ്ണൂരില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിനിടെ മന്ത്രി എകെ ബാലനാണ് ഏതന്വേഷണത്തിനും തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് മറപിടിച്ചാണ് കണ്ണൂരില്‍ കെ സുധാകരനും തിരുവനന്തപുരത്ത് ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ് എന്നിവരും നടത്തിവരുന്ന നിരാഹാര സമരം ആരംഭിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക കടന്നു. അതേസമയം കണ്ണൂരിലെ ആക്രമണങ്ങള്‍ തുടക്കം കുറിക്കുന്നത് കോണ്‍ഗ്രസാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Post a Comment

0 Comments

Top Post Ad

Below Post Ad