ബദിയടുക്ക (www.evisonnews.co): മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഫെബ്രുവരി 13ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സിദ്ധീക്കലി രങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി തൊഴിലാളി സംഗമം, വനിതാ സംഗമം, യുവജന സംഗമം, ജനപ്രതിനിധി സമ്മേളനം, നേതൃ സമൃതി, വിദ്യാര്‍ത്ഥി സംഗമം, ഉലമാ ഉമറാ സംഗമം, പ്രവാസി സംഗമം, കമ്മ്യൂണിസവും ഇസ്ലാമും സെമിനാര്‍, കര്‍ഷക സംഗമം, മാനവ മൈത്രി സംഗമം, കലാ സാംസ്‌കാരി പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. ഫെബ്രുവരി ഒമ്പതിന് ഗൃഹ സന്ദര്‍ശനവും 10ന് പതാക ദിനവും 9 മുതല്‍ 11 വരേ കലാ ജാഥയും 11ന് റോഡ് ഷോയും വാഹന പ്രചാരണവും നടത്തും.
സമാപന സമ്മേളനത്തില്‍ വൈറ്റ് ഗാര്‍ഡ് പരേഡും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന ബഹുജന റാലിയും പൊതു സമ്മേളനവും നടത്തും. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. പിഡിഎ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ബദ്രുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, ഷാഫി ഹാജി ആദൂര്‍, സംസുദ്ധീന്‍ കിന്നിംങ്കാര്‍, അബൂബക്കര്‍ പെരഡാന, സിദ്ധീക്ക് പള്ളം, ഇസ്മായില്‍ ഹാജി കണ്ണൂര്‍, റസ്സാക്ക് പുത്തിഗെ, അബ്ദുല്ല ചാലക്കര, കെ എം അബ്ബാസ് ഹാജി, അബൂബക്കര്‍ കുമ്പഡാജെ, അലി തുപ്പക്കല്‍, ഹമീദ് പൊസോളിഗെ, ഷാഫി മാര്‍പ്പനട്ക്ക, അബൂബക്കര്‍ മിനാര്‍, സിദ്ധീക്ക് കാടമന, ബഷീര്‍ ഫ്രഡ്‌സ്, റഫീക്ക് കേളോട്ട്, മൊയ്തു സീത്താംഗോളി, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ബി.കെ ഇബ്രാഹിം, ഹൈദര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, അസീസ് പെരഡാല, ഫാറൂക്ക്, മുസ്തഫ കാടമന തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments