മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.co): സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി വിയോഗത്തിന്റെ ഏട്ടാംആണ്ട് ദിനത്തില്‍ അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിച്ചു. കോട്ടക്കുന്ന് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മുഷ്ത്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര മുഖ്യപ്രഭാഷണം നടത്തി. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രന്‍സിപ്പല്‍ റാഷിദ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, ശാഫി ഹാജി കോട്ടക്കുന്ന്, എസ്.കെ മുഹമ്മദ് കുഞ്ഞി ഹാജി, റഫീഖ് ഹാജി കോട്ടക്കുന്ന്, സുഹൈല്‍ ഫൈസി കമ്പാര്‍, ജംഷീര്‍ കടവത്ത്, ഹാരിസ് മൗലവി ഗാളിമുഖം, ശിഹാബ് അണങ്കൂര്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക, റഷീദ് മൗലവി ചാലക്കുന്ന്, അജാസ് കുന്നില്‍, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്ലക്കുഞ്ഞി എടനീര്‍, സലാം മൗലവി പള്ളങ്കോട്, റഫീഖ് വയല്‍, ഗഫൂര്‍ കോട്ടക്കുന്ന്, ശബീര്‍ തളങ്കര, റിഷാദ് കുന്നില്‍, ഹക്കിം അറന്തോട് അബ്ദുല്ല റബ്ബാനി സംസാരിച്ചു.
Post a Comment
0 Comments