കോട്ടയം (www.evisionnews.co): പ്രമുഖ വ്യവസായി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ റിസോര്‍ട്ടിനെതിരെ പരാതി.വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതിയെന്നാണ് റിപ്പോര്‍ട്ട്. മീഡിയ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം വൈക്കത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് കായല്‍ കയ്യേറ്റം നടത്തിയാണ്. കയ്യേറ്റം സ്ഥീകരിച്ച കളക്ടറും തഹിസല്‍ദാരും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. വാര്‍ത്തയോടെ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.
Post a Comment
0 Comments