ബേക്കല്‍ (www.evisionnews.co): പരിസ്ഥിതി സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനുകള്‍ ലക്ഷ്യമാക്കി പുഴകളുടെ സംരക്ഷണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയും ബി.ആര്‍.ഡി.സിയും ചേര്‍ന്ന് ബേക്കല്‍ കാപ്പില്‍ പുഴയുടെ ശുചീകരണ യജ്ഞം നടത്തി. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എലിസബത്ത് മാത്യുസ്, ഡോ. ആര്‍. അശ്വതി നായര്‍ സംബന്ധിച്ചു. കേന്ദ്ര സര്‍വകലാശാല പെരിയ, പടന്നക്കാട് കാമ്പസുകളില്‍ നിന്നും വിവിധ സംസ്ഥാനത്ത് നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
ബേക്കല്‍ ടൂറിസം മേഖലയില്‍ പുഴ സംരക്ഷണ ബോധവല്‍ക്കരണം നടത്തി
20:00:00
0
ബേക്കല്‍ (www.evisionnews.co): പരിസ്ഥിതി സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനുകള്‍ ലക്ഷ്യമാക്കി പുഴകളുടെ സംരക്ഷണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയും ബി.ആര്‍.ഡി.സിയും ചേര്‍ന്ന് ബേക്കല്‍ കാപ്പില്‍ പുഴയുടെ ശുചീകരണ യജ്ഞം നടത്തി. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എലിസബത്ത് മാത്യുസ്, ഡോ. ആര്‍. അശ്വതി നായര്‍ സംബന്ധിച്ചു. കേന്ദ്ര സര്‍വകലാശാല പെരിയ, പടന്നക്കാട് കാമ്പസുകളില്‍ നിന്നും വിവിധ സംസ്ഥാനത്ത് നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments