രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യരേഖ (വോട്ട് ഓണ്‍ അക്കൗണ്ട്) എന്നായിരിക്കും അറിയുക. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിന് ശേഷം രണ്ടാം ബജറ്റാണിത്.
പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍
കയറ്റുമതി ഉദാരമാക്കാന്‍ 42 കാര്‍ഷിക പാര്‍ക്കുകള്‍
ജൈവകൃഷിക്ക് പ്രാമുഖ്യം
ഫിഷറീസ് മൃഗസംരക്ഷണത്തിനും 10,000കോടി
കാര്‍ഷിക വായ്പകള്‍ക്കായി 11, 80,000 കോടി
ഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണ മേഖലക്ക് 1400 കോടി
ഉള്ളി ഉരുളക്കിഴങ്ങ് കൃഷിക്ക് 500 കോടി
ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ്
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 14.34 ലക്ഷം കോടി
2022 ഓടെ എല്ലാവര്‍ക്കും ഒരു വീട് എന്നതാണ് ലക്ഷ്യം.
ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും മെച്ചപ്പെടുത്തും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും.
ദരിദ്രരായ എട്ടു കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍.
അടുത്ത സാമ്പത്തിക വര്‍ഷം ഗ്രമങ്ങളില്‍ 11 ലക്ഷം വീട്.
അടുത്ത വര്‍ഷം രണ്ടു കോടി കക്കൂസ് പണിയും
മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും
ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍
പ്രധാനമന്ത്രി സൗഭാഗ്യ യോജനക്ക് പതിനാറായിരം കോടി
മുള വ്യവസായത്തിന് 1290 കോടി
നാലു കോടി വീടുകളില്‍ സൗജന്യ വൈദ്യുതി
വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും.
താങ്ങുവിലയിലെ നഷ്ടം സര്‍ക്കാര്‍ നികത്തും
മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ കാര്‍ഡ്
321 കോടി തൊഴില്‍ ദിവസങ്ങള്‍ സൃഷ്ടിക്കും
ആരോഗ്യ മേഖലയില്‍ സംയോജിത പരിപാടി
പത്തു കോടി കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി.
ഒരു ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍
ആരോഗ്യ സംരക്ഷണ പദ്ധതിയുടെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക്
24 പുതിയ മെഡിക്കല്‍ കോളജുകള്‍
മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജുകള്‍
ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും
Post a Comment
0 Comments