Type Here to Get Search Results !

Bottom Ad

ഇനി രാഷ്ട്രീയം മാത്രം, സിനിമയിലേക്കില്ലെന്ന് കമല്‍ ഹാസന്‍


ബോസ്റ്റണ്‍ (www.evisionnews.co): രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പ്രസ്താവന. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും കമല്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വകമായ ജീവിതത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ സന്നദ്ധപ്രവര്‍ത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം പ്രവര്‍ത്തകരെയാണ് താന്‍ നേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

37വര്‍ഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേര്‍ക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചുമരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തില്‍ തനിക്കു തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്' -അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad