Type Here to Get Search Results !

Bottom Ad

രജനീകാന്തുമായി സഖ്യം ആലോചിക്കാവുന്നതാണെന്ന് കമല്‍ഹസന്‍

Related imageചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ പാര്‍ട്ടിയുമായി സഖ്യത്തിന്‍റെ കാര്യം ആലോചിക്കാവുന്നതാണെന്ന് ഉലകനായകന്‍ കമല്‍ഹസന്‍. രജനീകാന്തിന്‍റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നു. എന്നാല്‍, യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തന്‍റേതായ നിലപാടുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകുമ്ബോള്‍ അക്കാര്യത്തെ കുറിച്ച്‌ പ്രതികരിക്കുമെന്നും കമല്‍ഹസന്‍ വ്യക്തമാക്കി. തമിഴ്​നാട്ടിലെ പ്രശസ്​തമായ മാസിക 'ആനന്ദ വികടനി'ല്‍ എഴുതിയ പ്രതിവാര ലേഖനത്തിലാണ് കമല്‍ഹസന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

രജനിയുമായി യോജിക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു തീരുമാനം പറയാനാവില്ല. രണ്ടു പേര്‍ക്കും ആവശ്യമായി വന്നാല്‍ ഐക്യം ആലോചിക്കാവുന്നതാണ്. എന്നാല്‍, സിനിമയിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് പോലെയല്ല രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത്. രണ്ട് വ്യത്യസ്ത ദ്രുവങ്ങളില്‍ നില്‍ക്കുന്ന സംഗതിയാണിതെന്നും കമല്‍ ഹസന്‍ ചൂണ്ടിക്കാട്ടി.

രാഷ്​ട്രീയ പ്രവേശനത്തി​​ന്‍റെ ആദ്യ ചുവടുവെപ്പായി ജനങ്ങളെ കാണാനായി തമിഴ്​നാട്​യാത്ര ആരംഭിക്കാന്‍ കമല്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും, രജിനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന്​ കമല്‍ വ്യക്​തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad