കൊച്ചി:(www.evisionnews.co) വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ച കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ.ബാബുവില്‍ നിന്നും വിജിലന്‍സ് സംഘം വീണ്ടും മൊഴിയെടുത്തു. എറണാകുളത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് തൃപ്പൂണിത്തുറയിലെ ബാബുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. 2016 സെപ്തംബര്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ അസാധാരണമായ വിധത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
തന്റെ മൊഴി വീണ്ടുമെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബാബു വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കിരുന്നു. ആദ്യം മൊഴിയെടുക്കത്തപ്പോള്‍ വിശദമായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ വീണ്ടും മൊഴിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് നടപടി.
മന്ത്രിയും എംഎല്‍.എയുമായിരുന്ന കാലത്തെ ടി.എ, ഡി.എ അടക്കമുള്ള വരുമാനമായി കണക്കാക്കണം, മക്കളുടെ വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളും പണവും വരുമാനത്തില്‍ ഉള്‍പ്പെടുത്തണം, ഭാര്യ വീട്ടില്‍ നിന്നുള്ള സ്വത്തും മറ്റും വരുമാന സ്രോതസ്സായി കണക്കാക്കണം എന്നീ ആവശ്യങ്ങളാണ് ബാബു വിജിലന്‍സിന് മുമ്ബാകെ സമര്‍പ്പിച്ചത്.
Post a Comment
0 Comments