തിരുവനന്തപുരം കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍. പിരപ്പന്‍കോട് കൊപ്പം പുളിയതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനിജയെ(37) ആണ് ഭര്‍ത്താവ് സുനില്‍ കുമാരന്‍ നായര്‍(47) കുത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം
വര്‍ഷങ്ങളായി വിദേശത്തായിരുന്ന സുനില്‍ കുമാര്‍ ആറുമാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. സാമ്ബത്തികപ്രശ്‌നങ്ങള്‍ കാരണം ഇരുവരും തമ്മില്‍ നല്ല രീതിലായിരുന്നില്ല മുന്നോട്ട് പോയിരുന്നത്. വെള്ളിയാഴ്ച രാത്രി കൈയില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ച് സുനില്‍കുമാരന്‍ ഭാര്യയുടെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിജ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Post a Comment
0 Comments