കാസര്‍കോട് (www.evisionnews.co): എഴുപതോളം അടി താഴ്ചയുള്ള കിണറില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ചൗക്കിയിലെ രമേശനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ചൗക്കിയിലാണ് സംഭവം. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു രമേശന്‍. ഇതിനിടയില്‍ തലചുറ്റി വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തിയാണ് രമേശനെ കിണറില്‍ നിന്നും പുറത്തെടുത്തത്.
ഫയര്‍മാന്‍ വിശാല്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.എം രവി, ഫയര്‍മാന്മാരായ എച്ച്. ഉമേശന്‍, സി.വി അജിത്ത്, ഡ്രൈവര്‍ പ്രസീത്, വിനോദ് കുമാര്‍, ഹോംഗാര്‍ഡ് നാരായണന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments