തിരുവനന്തപുരം (www.evisionnews.co): വിജിലന്‍സ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയെ നിയമിച്ചത് മുതല്‍ സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം കേട്ടുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഈ സ്ഥാനത്തേക്ക് ബെഹ്റയെ നിയമിച്ചത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാരും ബെഹ്റയും തീര്‍ത്തും സമ്മര്‍ദത്തിലായിരിക്കുകയാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്ന അവസ്ഥിലാണ് സര്‍ക്കാര്‍.
ഈ വിഷയത്തില്‍ ഇനി സര്‍ക്കാരിനെ അധികം ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനത്തിലാണ് ബെഹ്റ. അദ്ദേഹം വിജിലന്‍സിന്റെ തലപ്പത്ത് നിന്ന് മാറാനുള്ള ആഗ്രഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബെഹ്റയെ കൈവിടാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പക്ഷേ വിവാദം പരിധി വിട്ടതിനാല്‍ ഈ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മൂന്നു ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുമെന്നാണ് സൂചന.
Post a Comment
0 Comments