തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴുപൈസ വര്‍ധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു.
ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16-നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.

Post a Comment
0 Comments