ഐ എസ് എല്‍ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുര്‍സ്കാരം ജാക്കിചന്ദ് സ്വന്തമാക്കി. പൂനെ സിറ്റിക്കായ മത്സരത്തില്‍ കേരളത്തിന് ലീഡ് നേടിക്കൊടുത്ത കിടിലന്‍ ലോങ് റേഞ്ചറാണ് ജാക്കിചന്ദിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒപ്പം മത്സരിച്ച മറ്റു ഗോളുകളില്‍ സി കെ വിനീതിന്റെ അതേ മത്സരത്തിലെ ഇടം കാലന്‍ വിന്നറായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ 48.9 ശതമാനം വോട്ടുകളോടെ ജാക്കിചന്ദ് വിജയിക്കുക ആയിരുന്നു. ഗോള്‍ ഓഫ് ദി വീക്കില്‍ ഉണ്ടായിരുന്ന വിനീതിന്റെ അല്ലാത്ത മറ്റു രണ്ടു ഗോളുകളും വോട്ടിംഗില്‍ ബഹുദൂരം പിന്നിലായിരുന്നു.
Post a Comment
0 Comments