ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.
122 പോയിന്റാണ് ഇന്ത്യ്ക്കുള്ളത്. ദക്ഷിണാഫ്രിക്ക 121 പോയിന്റില്‍ നിന്ന് 118ലേക്ക് താഴ്ന്ന് രണ്ടാം സ്ഥാനത്തും. പരമ്പര തുടങ്ങുംമുൻപ് ഇന്ത്യയുടെ സമ്പാദ്യം 19 പോയിന്റായിരുന്നു. അവസാന മല്‍സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാം.
ദക്ഷിണാഫ്രിക്കയുടെ സ്ഥാനമിടിവ് ഇംഗ്ലണ്ടിനും ഗുണമായിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരേ ഈ മാസം നടക്കുന്ന ഏകദിന പരമ്ബര 5 - 0ത്തിന് ജയിക്കാനായാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്ത് എത്താനാകും.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്.
Post a Comment
0 Comments