ന്യൂസീലന്‍ഡ് : 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ചുണക്കുട്ടികള്‍. കരുത്തരായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട ഇന്ത്യ, നാലു തവണ ലോകകപ്പ് നേടുന്ന ഏക രാജ്യമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 216 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ, 67 പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 102 പന്തില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സും നേടിയ കല്‍റ 101 റണ്‍സുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയുമാണ് 61 പന്തില്‍ 47 റണ്‍സെടുത്തും പുറത്താകാതെ നിന്നു. കല്‍റയാണ് കളിയിലെ കേമന്‍. ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലാണ് പരമ്പരയുടെ താരം.
സ്‌കോര്‍: ഓസ്‌ട്രേലിയ 47.2 ഓവറില്‍ 216, ഇന്ത്യ 38.5 ഓവറില്‍ 220.
Post a Comment
0 Comments