മഞ്ചേശ്വരം: (www.evisionnews.co)മദ്യശാലയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊലക്കേസ് പ്രതിക്ക് കുത്തേറ്റു. മച്ചമ്പാടിയിലെ ഇബ്രാഹിം ഖലീലി(51) നാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. കര്‍ണാടക കിദംപാടിയിലുള്ള മദ്യശാലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഒരാളുമായി ഇബ്രാഹിം ഖലീല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ ഖലീലിനെ കഠാര കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ഖലീല്‍ ഒരു കിലോമീറ്ററോളം ഓടി മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡരികില്‍ ബോധമറ്റുവീഴുകയായിരുന്നു.
പോലീസെത്തിയാണ് ഖലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര വര്‍ഷം മുമ്ബ് ഹൊസങ്കടിയിലെ വാച്ച് വര്‍ക്കസ് കടയുടമ ഗണേശനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇബ്രാഹിം ഖലീല്‍. ശനിയാഴ്ച മഞ്ചേശ്വരം പോലീസ് മംഗളൂരു ആശുപത്രിയിലെത്തി ഖലീലില്‍ നിന്ന് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്യാഹിത നിലയില്‍ കഴിയുന്നതിനാല്‍ തിരിച്ച് വരികയായിരുന്നു.
Post a Comment
0 Comments