കൊച്ചി: (www.evisionnews.co)ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് വിജയനെതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വിലക്ക് നേരിട്ട ഒരു മാധ്യമസ്ഥാപനം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്.
കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാര്‍ച്ച് ആറുവരെയായിരുന്നു കരുനാഗപ്പള്ളി സബ് കോടതി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
ഫെബ്രുവരി നാലിനാണ് ശ്രീജിത് വിജയന്റെ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ് കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളോ പ്രസ്താവനകളോ ചര്‍ച്ചകളോ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിനും പത്തോളം മാധ്യമസ്ഥാപനങ്ങള്‍ക്കുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ബിനോയ് കോടിയേരിക്കെതിരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം ദുബായ് കമ്ബനി ഉടമയായ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഉപേക്ഷിച്ചിരുന്നു.
ബിനോയ് കോടിയേരിക്കും ശ്രീജിത് വിജയനുമെതിരെ സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് ദുബായിലെ ജാസ് ടൂറിസം കമ്ബനിയാണ്. ശ്രീജിത് 11 കോടി രൂപ വായ്പയായി വാങ്ങി തിരിച്ച് നല്‍കാതെ കബളിപ്പിച്ചെന്നാണ് കമ്ബനി പരാതിപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിതിനെതിരെയ മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിലും ചവറ പൊലീസ് സ്റ്റേഷനിലും പരാതി നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നത്.
Post a Comment
0 Comments