കൊച്ചി: (www.evisionnews.co)പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കി. ഇതോടെ, കേസിലെ നാലാം പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അഞ്ചു പ്രതികള്‍ കേസില്‍ നിന്നും കുറ്റവിമുക്തരായി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്ബനിക്ക് ഫ്ലാറ്റ് നിര്‍മ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്ന പരാതിയിലാണ് കോടതി വിധി. ഉമ്മന്‍ ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസമാകുന്ന വിധിയാണ്.
പാറ്റൂര്‍ കേസ്; വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കി
16:04:00
0
Tags
Post a Comment
0 Comments