ദില്ലി: (www.evisionnews.co)ഞാന്‍ മുസ്ലിം. മുസ്ലിം ആയി ജീവിക്കണമെന്ന് ഹാദിയ. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ സുപ്രിം കോടതി കഴിഞ്ഞ മാസം കക്ഷി ചേര്‍ത്തിരുന്നു. മതം മാറ്റം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് 27 ഖണ്ഡികകള്‍ ഉള്ള 25 പേജ് ദൈര്‍ഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ സത്യവാങ്മൂലത്തിലാണ് താന്‍ മുസ്ലിം ആണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ആയി ജീവിക്കണം. അവകാശപ്പെട്ട സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലില്‍ ആയിരുന്നു. ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ് ജീവിതം. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments