Type Here to Get Search Results !

Bottom Ad

ഇസ്ലാം മതപരിവര്‍ത്തനം നിര്‍ബന്ധിതമല്ല; എ.ആര്‍.റഹ്മാനെയും ,മുഹമ്മദ് അലിയേയും പരാമര്‍ശിച്ച്‌ സുപ്രീംകോടതിയില്‍ സൈനബയുടെ സത്യവാങ്മൂലം

Image result for ar rahman and muhammad aliമുസ്ലീം മതത്തിലേക്ക് ചേക്കേറിയ എ.ആര്‍.റഹ്മാനും, ബോക്സിങ് താരം മുഹമ്മദ് അലിയേയും സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗം പ്രസിഡന്റെ എ.എസ്.സൈനബ. ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നില്ല. അവരവരുടെ ഇഷ്ടത്തിനാണ് ഇസ്ലാം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച്‌ ഹാദിയ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എ.ആര്‍.റഹ്മാനേയും, മുഹമ്മദലിയേയും പരാമര്‍ശിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഗത്ഭര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു. ഇതൊന്നും ബ്രയിന്‍വാഷിങ്ങ് ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായല്ല. മാധവിക്കുട്ടി അവരുടെ 65ാം വയസില്‍ ഇസ്ലാം മതത്തിലേക്ക് മാറി. കുടുംബത്തോടൊപ്പം റഹ്മാന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും അഭിഭാഷകന്‍ നൂര്‍ മുഹമ്മദ് വഴി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സംഘപരിവാര്‍ മിശ്ര വിവാഹം വഴി കേരളത്തില്‍ ലക്ഷ്യമിടുന്ന ഘര്‍ വാപ്പസിയെ കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഘര്‍വാപ്പസിയുടെ പേരില്‍ ചില കേന്ദ്രങ്ങളിലേക്ക് സ്ത്രീകളേയും പുരുഷന്മാരേയും എത്തിച്ച്‌ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയാണ് ഹിന്ദു സംഘടനകളെന്നും സൈനബ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad