Type Here to Get Search Results !

Bottom Ad

അല്‍റാസി വിദ്യാര്‍ത്ഥി രക്ഷകര്‍ത്തൃ സംഗമം കോണ്‍ഗ്രിഗേഷന്‍ നടത്തി


കാസര്‍കോട് (www.evisionnews.co): അല്‍-റാസി വിദ്യാര്‍ത്ഥി രക്ഷകര്‍ത്തൃ സംഗമം കോണ്‍ഗ്രിഗേഷന്‍-18 ഡോ. അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ കോളജില്‍ നിന്നും പാരാമെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ട് സെറിമണി നടത്തി. അതൊടൊപ്പം ആര്‍ട്ട് ഗ്യാലറി, രക്ഷിതാക്കള്‍ക്കുള്ള ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. 

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാഡ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സി.ഐ സലാം, ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി ഉത്സവത്തില്‍ പങ്കെടുത്ത കാസര്‍കോടിന്റ അലീമത്ത് ഷംന മുഖ്യാതിഥികളായി. എച്ച്.ആര്‍.ഡി.എസ് മനേജിംഗ് ഡയറകടര്‍ എം. ഷംനാദ് തിരുവനന്തപുരം കോട്ട് വിതരണം നടത്തി. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആര്‍ട്ട് ഗ്യാലറി പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കാള്‍ക്ക് വേണ്ടി സൗജന്യരക്ത പരിശോധനയും നടന്നു. തസ്ലീന മേനംകോട് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ബി.എ അനീസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ റഫീഖ് വിദ്യാനഗര്‍ ആമുഖ പ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി ഖാലിദ് പൊവ്വല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുനീര്‍ ചെമ്മനാട്, കെ.പി.എസ് വിദ്യാനഗര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് നഫീസത്ത് റുഖ്‌സാന, യൂണിയന്‍ ഭാരവാഹികളായ അസ്ലം ടി.വി സ്റ്റേഷന്‍, ബിലാല്‍ ചൂരി, സാബിത്ത് ഒ.എ, ജുനൈന, ലിയാസിയ, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഷ്‌വാന ഫര്‍വീന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad