Type Here to Get Search Results !

Bottom Ad

സന്തോഷ് ജോര്‍ജ് കുളങ്ങര റിസോര്‍ട്ടിനായി കായല്‍ കയ്യേറിയതായി ആരോപണം

Image result for santhosh george kulangaraകോട്ടയം:(www.evisionnews.co) സന്തോഷ് ജോര്‍ജ് കുളങ്ങര കായല്‍ കയ്യേറിയതായി ആരോപണം.  വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. കോട്ടയം ജില്ലയിലെ വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം.കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്നാണ് ആരോപണം. അതേസമയയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. വാര്‍ത്തയോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, സഫാരി ടെലിവിഷന്‍, ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad