Type Here to Get Search Results !

Bottom Ad

മലയോര സമ്മേളനം: കലാജാഥയും വാഹന പ്രചാരണ ജാഥയും തുടങ്ങി


ബദിയടുക്ക (www.evisionnews.co): മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 13ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് മലയോര സമ്മേളനത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കലാജാഥയും വാഹന പ്രചാരണ ജാഥയും തുടങ്ങി. കലാജാഥ ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോട്ട് മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ജാഥാനായകന്‍ ശാഫി മാര്‍പ്പനടുക്കക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ടി.എ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. മാഹിന്‍ കേളോട്ട്, പി.ഡി.എ റഹിമാന്‍, ഷാഫി ഹാജി ആദൂര്‍, അന്‍വര്‍ ഓസോണ്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍ സൂപ്പി കൊറ്റുമ്പെ, യൂസഫ് ഹാജി, അഷ്‌റഫ് ഹാജി, പി.കെ മുഹമ്മദലി, കെ.പി അഹമ്മദ്, എം.എ അബ്ദുല്‍ ഖാദര്‍, എ.ബി ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ എറത്തില്‍, സൂപ്പി ഹാജി, മഷൂദ് മൊഗര്‍, എ.കെ ഉമ്മര്‍ സംബന്ധിച്ചു. 

വിവിധ കേന്ദ്രങ്ങളില സ്വീകരണത്തിന് മൊയ്തു പള്ളഞ്ചി, ടി.കെ മൊയ്തു, ലത്തീഫ് പള്ളഞ്ചി, എ.കെ അബ്ദുല്‍ റഹിമാന്‍, മിസ്താഖ്, എ. ശുഹൈബ്, അബ്ദുല്‍ ഖാദര്‍ മയ്യള, സുബൈര്‍ മയ്യാല, കെ.കെ അബ്ദുല്ല, ഹാഷിം മൊഗര്‍, സിദ്ദീഖ് പുതികണ്ടം, അബൂബക്കര്‍ കുയിത്തല്‍, അഷിക്ക് പുഴക്കര, ഷഫീക്ക്, ഫിറോസ്, പി.എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മഞ്ഞംപാറ, മുഹമ്മദ്, ഹനീഫ് ആദൂര്‍, ഷരീഫ് മുള്ളേരിയ, ഹാരിസ് മുള്ളേരിയ, അബ്ദുല്ല മുള്ളേരിയ, റിയാസ് മുള്ളേരിയ, ബഷീര്‍ പൈക്ക, റഹിമാന്‍ പൈക്ക, അര്‍ഷാദ് എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, ഇബ്രാഹിം എതിര്‍ത്തോട്, നാഫി, രിഹാസ് കുന്നില്‍ നേതൃത്വം നല്‍കി. 

ചെങ്കള പഞ്ചായത്തിലെ എതിര്‍ത്തോട് നിന്നും ആരംഭിച്ച വാഹന പ്രാചരണ ജാഥ മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് ജാഥാ ക്യാപ്റ്റന്‍ മാഹിന്‍ കേളോട്ടിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുറഹിമാന്‍ ബന്തിയോട് ബേര്‍ക്ക അബ്ദുല്ല ഹാജി, ബി.കെ അബ്ദുസമദ്, പി.ഡി.എ റഹിമാന്‍, ഷാഫി ഹാജി ആദൂര്‍, അന്‍വര്‍ ഓസോണ്‍, ബദ്‌റുദ്ധീന്‍ താസിം, ഹസന്‍ നെക്കര, അലി തുപ്പക്കല്‍, ഇസ്മായില്‍ ഹാജി, ഷംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധിച്ചു. വിവിധയിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ ഹസന്‍ കുഞ്ഞി ബേര്‍ക്ക, ഹസന്‍ നെക്കര, എന്‍.ബി ബഡുവന്‍ കുഞ്ഞി, ഖാദര്‍ ചെങ്കള, റസാഖ് പൈക്ക, അഷ്‌റഫ് ആലങ്കോള്‍, ഖലീല്‍ ആലങ്കോള്‍, സിയാദ് കോളാരി, ഹമീദ് നെക്കര, ഇബ്രാഹിം എതിര്‍ത്തോട് നേതൃത്ത്വം നല്‍കി. 

വാഹന പ്രചാരണ ജാഥ ഇന്ന് പേരാല്‍ കണ്ണൂരില്‍ നിന്നാരംഭിച്ച് ബീജന്തടുക്കയില്‍ സമാപിക്കും. വൈകിട്ട് നാലുമണിക്ക് ബദിയടുക്കയില്‍ റോഡ് ഷോ നടക്കും. 13ന് നടക്കുന്ന സമാപന സമ്മേളനം മുസ്്‌ലിം ലഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വൈറ്റ് ഗാര്‍ഡ് പരേഡും ബഹുജന റാലിയും നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad