Type Here to Get Search Results !

Bottom Ad

ഗോളി വെള്ളംകുടിക്കാന്‍ പോയി: എതിര്‍ ടീം ഗോളടിച്ചു


ബെര്‍ലിന്‍ (www.evisionnews.co): ഫുട്‌ബോളിനിടെ ഗോള്‍ കീപ്പര്‍ വെള്ളം കുടിക്കുന്നതിനിടയില്‍ വലയില്‍ പന്തുകയറുന്നത് കണ്ടിട്ടുണ്ടോ? ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിനിടയില്‍ അതും സംഭവിച്ചു. ശനിയാഴ്ച്ച ഇന്‍ഗോള്‍സ്റ്റാഡും ഡൂയിസ്‌ബെര്‍ഗും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു രസകരമായ ഈ സംഭവം അരങ്ങേറിയത്. ഗോള്‍ മുഖത്തേക്ക് ഇന്‍ഗോള്‍സ്റ്റാഡിന്‍ഡിന്റെ താരം പന്തുമായി പാഞ്ഞെടുക്കുന്ന സമയം ഡൂയിസ്‌ബെര്‍ഗിന്റെ ഗോളി മാര്‍ക്ക് ഫ്‌ളെക്കന്‍ വെള്ളം കുടിക്കുന്ന തിരക്കിലായിരുന്നു. സ്വന്തം വലയിലേക്ക് പന്തുകയറുന്നത് നിസഹായനായി നോക്കി നില്‍ക്കാനേ ഫ്‌ളക്കന് കഴിഞ്ഞുള്ളു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad