അങ്കമാലി:(www.evisionnews.in)അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. എരയക്ക് അറക്കലില്‍ ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ശിവന്റെ അനുജന്‍ ബാബുവാണ് കൊലപാകത്തിന് പിന്നില്‍
കൊലപാതകശേഷം ബൈക്കില്‍ രക്ഷപ്പെട്ട ബാബുവിനെ പൊലീസ് പിടികൂടി. കീഴടങ്ങാന്‍ പോകുന്നു എന്ന പറഞ്ഞ ശേഷം മുങ്ങിയ ഇയാളെ പൊലീസ് രക്ഷപ്പെടുന്നതിനിടെ പിടികൂടുകയായിരുന്നു. ശിവന്റെ മറ്റൊരു മകള്‍ക്കും ബാബുവിന്റെ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിച്ചു.
ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തടുത്ത വീടുകളിലാണ് ശിവനും ബാബുവും താമസിച്ചിരുന്നത്.
Post a Comment
0 Comments