Type Here to Get Search Results !

Bottom Ad

ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം:(www.evisionnews.co) തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈനില്‍ സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഏകമകന്‍ സനാതന്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും മ്യൂസിയം പൊലീസ് അറിയിച്ചു. 

മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിളിമാനൂര്‍ സ്വദേശികളായ ഇവര്‍ ഏറെക്കാലമായി ശാസ്തമംഗലത്താണ് താമസം. ജീവിതം മടുത്തെന്നും മരിക്കുകയാണെന്നും കാണിച്ച്‌ ഇവര്‍ മ്യൂസിയം പൊലീസിന് കത്തയച്ചിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസെത്തി മരണം സ്ഥിരീകരിച്ചത്. 

മരണാന്തര ചടങ്ങ് നടത്താനുളള പണവും കുറിപ്പും പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. അയല്‍ക്കാരുമായും ബന്ധുക്കളുമായും ഇവര്‍ ഏറെ അകലം പാലിച്ചിരുന്നു. സാമ്ബത്തിക പരാധീനതകള്‍ ഉള്ളതായി സംശയിക്കുന്നതായും പൊലിസ് പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad