കാസര്‍കോട് (www.evisionnews.co): പഠനത്തിന്റെയും ഓര്‍മശക്തിയുടെയും ശാസ്ത്രീയത സ്വായത്തമാക്കി എം.ഐ ടൂറളിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ പഠനരീതി കണ്ടെത്താനുതകുന്ന പരീക്ഷാ സ്‌പെഷ്യല്‍ പരിശീലനം വിന്നേര്‍സ് ഫെസ്റ്റ് ഫെബ്രുവരി 17ന് രാവിലെ ഒമ്പത് മുതല്‍ നാലുവരെ കാസര്‍കോട് ടെല്‍സോണ്‍ എജുക്കേഷനില്‍ നടക്കും. പൊതുപരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫോര്‍ടെയിന്‍ എജുക്കേഷന്‍ സൊല്യൂഷനാണ് പരിശീലന സംഗമം ഒരുക്കുന്നത്. എച്ച്.ആര്‍.ഡി ട്രെയിനര്‍ സമദ് ഇരിവെട്ടി, മൈന്റ് ട്യൂണര്‍ നൗഷാദ് അലി എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി 9746 577 336, 7994848 584 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Post a Comment
0 Comments