കണ്ണൂര്‍ സിറ്റി: (www.evisionnews.co)മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തി. ജൂമുഅ നമസ്‌കാരത്തിനു ശേഷമാണ് ഖബര്‍ സിയാറത്തും പ്രാര്‍ത്ഥനയും നടത്തിയത്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, സെക്രട്ടറി എം പി എ റഹീം, വൈസ് പ്രസിഡന്റ് അഡ്വ. പി വി സൈനുദ്ദീന്‍, എം പി മുഹമ്മദലി, സി സമീര്‍, ഫാറൂഖ് വട്ടപൊയ്ല്‍, ടി.എ. തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments