കാസര്‍കോട്: (www.evisionnews.co)കേന്ദ്ര റെയിൽവേ നയത്തിനെതിരെ ട്രെയിൻ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രതിഷേധം . റെയില്‍വേ സ്വാകാര്യവല്‍ക്കരണം അവസാനിപ്പിക്കുക , റെയില്‍വേയിലെ നിയമന നിരോധനം പിന്‍വലിക്കുക ,പെട്രോള്‍ ഡീസല്‍ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ട്രെയിന്‍ തടഞ്ഞത്. ചൊവ്വാഴ്ച്ച രാവിലെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.കാസര്‍കോട് ട്രെയിന്‍ തടയല്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments