Type Here to Get Search Results !

Bottom Ad

വര്‍ക്കലയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിക്കുനേരെ വധശ്രമം


\വര്‍ക്കല (www.evisionnews.co): വര്‍ക്കലയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിക്കുനേരെ വധശ്രമം. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ഒന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിനി ധന്യയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് മക്കാറാമാണ് വിദ്യാര്‍ത്ഥിക്കുനേരെ വധശ്രമത്തിന് മുതിര്‍ന്നത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. കോളേജില്‍ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ ധന്യയെ പിന്നിലൂടെ വന്ന മക്കാറാം ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് ഓടിയപ്പോള്‍ പുറകെയെത്തി രണ്ടുപ്രാവശ്യം കൂടി മക്കാറാം അടിച്ചു. തുടര്‍ന്ന് അതുവഴിവന്ന ബൈക്ക് യാത്രികനെ കണ്ട്, പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad